ആറ്റിങ്ങൽ: ദയ കലാസ്വാദക സാംസ്കാരിക വേദിയുടെയും ദയ ഡ്രാമ ആൻഡ് ഫിലിം സൊസൈറ്റിയുടെയും ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഉദ്ഘാടനം 25ന് വൈകിട്ട് 5ന് ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഡോ. ജോർജ് ഓണക്കൂർ നിർവഹിക്കും. അഡ്വ. എം. മുഹ്സിൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ബി. സത്യൻ എം.എൽ.എ,​ നഗരസഭാ ചെയർമാൻ എം. പ്രദീപ്,​ പ്രൊഫ. അയിലം ഉണ്ണികൃഷ്ണൻ,​ കാരേറ്റ് ജയകുമാർ,​ അഡ്വ. എസ്. ഷാജഹാൻ,​ പൊലിമയിൽ ഹുസൈൻ,​ ചന്ദ്രബോസ്,​ വിജയൻ പാലാഴി,​ വർക്കല എം.എസ്. ഷാജഹാൻ,​ വഞ്ചിയൂർ ഉദയകുമാർ എന്നിവർ സംസാരിക്കും. 6.30 മുതൽ നാടകം.