വർക്കല: വിളബ്ഭാഗം എ.എം.ടി.ടി ഐയിൽ മൂന്നുദിവസങ്ങളിലായി നടന്ന വെട്ടൂർ - അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തു തല ഗണിതോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് ഉദ്ഘാടനം ചെയ്തു.വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.അസിംഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രശോഭന,വാർഡ് മെമ്പർ എസ്.സുനിൽ, പിടിഎ പ്രസിഡന്റ് വി.എസ്.ഷാലിബ്, ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി എം.ബൈജു,ബിആർസി കോ-ഓർഡിനേറ്റർ രാധാകൃഷ്ണൻനായർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജെ.തനുജകുമാരി സ്വാഗതവും ലിജ നന്ദിയും പറഞ്ഞു.