വർക്കല: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ഇലകമൺ യൂണിറ്റ് വാർഷിക സമ്മേളനം 25ന് രാവിലെ 9ന് അയിരൂർ ഗവ. യു.പി.സ്കൂളിൽ ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സുമംഗല ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് എ.എം.ബഷീർ അദ്ധ്യക്ഷത വഹിക്കും.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എസ്.ജോസ്, കെ.രാജീവ്, യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സുധാകരൻ, യൂണിറ്റ് സെക്രട്ടറി എസ്.തുളസീധരൻ, ട്രഷറർ ജി.രവീന്ദ്രൻ, റൂറൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.കാർത്തികേയൻ, എൻ.മിത്രൻ, പ്രൊഫ. കെ.അബ്ദുൽ റബ്,വി.സത്യരാജൻ, വി.ടി.രാജൻ എന്നിവർ സംസാരിക്കും. യൂണിറ്റ് വൈസ് പ്രസിഡന്റ് എൻ.പത്മാക്ഷ് സ്വാഗതവും വി.ജയധരൻ നന്ദിയും പറയും.