വെഞ്ഞാറമൂട്: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തരുടെ കാറും ഓട്ടോയും കൂട്ടിയിടിച്ചു.കഴിഞ്ഞ ദിവസം വൈകിട്ട് 5ന് സംസ്ഥാന പാതയിൽ പാലവിള വേട്ടമുക്കിന് സമീപത്തു വച്ചായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തു നിന്നു വെമ്പായം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ വരുകയായിരുന്ന ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം ഭാഗികമായി തകർന്നു.