വെള്ളറട: വെള്ളറട കടുക്കറ റൂട്ടിൽ ബസ് സർവീസുകൾ നിലച്ചതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാരുടെ സംഘം ഇന്നലെ രാവിലെ വെള്ളറട ഡിപ്പോയിൽ എ.ടി.ഒ യുടെ ഓഫീസ് ഉപരോധിച്ചു. മലയോരമേഖലയിൽ മിക്ക റൂട്ടുകളിലും ഏതാനും ദിവസങ്ങളായി ജനം യാത്രാ ദുരിതത്തിലാണ്. തേക്കുപാറ, മായം, അമ്പൂരി, കടുക്കറ, പന്നിമല, മണ്ണടി, റൂട്ടുകളിൽ നിരവധി ഷെഡ്യൂളുകളാണ് വെട്ടികുറച്ചത്. കത്തിപ്പാറ കടുക്കറ റൂട്ടിൽ മാത്രം ഒൻപത് ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. ഇതിൽ പ്രതിക്ഷേധിച്ചാണ് നാട്ടുകാർ ഒന്നടങ്കം സമരത്തിനെത്തിയത്. പ്രതിക്ഷേധത്തിന് കോൺഗ്രസ് കിളിയൂർ മണ്ഡലം പ്രസിഡന്റ് എസ്.ആർ. അശോക്, വാർഡ് മെമ്പർ ശശിധരൻ, റീന, തുടങ്ങിയവർ നേതൃത്വം നൽകി. സമരത്തെ തുടർന്ന് അഞ്ച് ട്രിപ്പുകൾ അടിയന്തിരമായി ഉടൻ പുനഃരാരംഭിക്കാമെന്ന് എ.ടി.ഒ സമരക്കാർക്ക് ഉറപ്പു നൽകിയതിനെ തുടർന്ന് സമരക്കാർ പിരിഞ്ഞുപോയി.