അഭിമുഖം
കൊല്ലം ജില്ലയിൽ ആരോഗ്യവകുപ്പിൽ കാറ്റഗറി നമ്പർ 457/2017 പ്രകാരം വിജ്ഞാപനം ചെയ്ത ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ.) തസ്തികയിലേക്ക് 22 ന് രാവിലെ 8 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള ഇന്റർവ്യൂ മെമ്മോ, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഡൗൺലോഡ് ചെയ്ത് തിരിച്ചറിയൽ കാർഡ്, യോഗ്യത തെളിയിക്കുന്നതിനുളള പ്രമാണങ്ങൾ സഹിതം ഹാജരാകണം. മെമ്മോ ലഭിക്കാത്തവർ പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
ക്ഷമതാ പരീക്ഷ
വിവിധ ജില്ലകളിൽ എക്‌സൈസ് വകുപ്പിൽ കാറ്റഗറി നമ്പർ 501/17, 196/18 മുതൽ 205/18 പ്രകാരം വിജ്ഞാപനം ചെയ്ത വനിതാ എക്‌സൈസ് ഓഫീസർ (നേരിട്ടും എൻ.സി.എ.യും) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്കുളള ക്ഷമതാപരീക്ഷയ്ക്ക് (എൻഡ്യൂറൻസ് ടെസ്റ്റ്) മേൽപ്പറഞ്ഞ രണ്ട് തിരഞ്ഞെടുപ്പിന്റെയും (കാറ്റഗറി നമ്പർ 501/17) (കാറ്റഗറി നമ്പർ 196/18 മുതൽ 205/18 വരെ) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുളളവർ കാറ്റഗറി നമ്പർ 501/17 ന് അപേക്ഷിച്ചിട്ടുളള ജില്ലയിൽ പങ്കെടുക്കുകയും ഉൾപ്പെട്ടിട്ടുളള എൻ.സി.എ. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു സത്യവാങ്മൂലം എൻ.സി.എ. തിരഞ്ഞെടുപ്പിനുളള അഡ്മിഷൻ ടിക്കറ്റിന്റെ പകർപ്പ് സഹിതം പൂരിപ്പിച്ച് നൽകേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റുകളുടെ പകർപ്പും (നേരിട്ടുളളതിന്റെയും, എൻ.സി.എ. യുടെയും) ഒരു അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ അസലും സഹിതം അനുവദിക്കപ്പെട്ടിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും എൻഡ്യൂറൻസ് ടെസ്റ്റിനായി ഹാജരാകണം.
പ്രമാണപരിശോധന
തിരുവനന്തപുരം ജില്ലയിൽ വനം വകുപ്പിൽ കാറ്റഗറി നമ്പർ 582/2017 പ്രകാരം വിജ്ഞാപനം ചെയ്ത ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 24 ന് രാവിലെ 10.30 മുതൽ പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.