വിതുര: വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ തിരുമുറ്റത്ത് 32 വർഷത്തിന് ശേഷം വീണ്ടും ഒത്തുകൂടി 'ഒരു വട്ടംകൂടി' വിദ്യാർത്ഥി കൂട്ടായ്മ. 1988 ബാച്ചിൽ പഠിച്ച പൂർവവിദ്യാർത്ഥികളുടെ ഒത്തുചേരൽ ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വിവിധ പരിപാടികളോടുകൂടി നടന്നു. ഗുരുനാഥൻമാരെ പൊന്നാടയും,കുടയും നൽകി ആദരിച്ചു. 88 ബാച്ചിൽ പഠിച്ച നൂറിൽ പരം വിദ്യാർത്ഥികളും, അവരുടെ കുടുംബവും ഒത്തുചേരലിൽ പങ്കാളികളായി. കുടുംബസംഗമം, ചികിത്സാ സഹായവിതരണം, അദ്ധ്യാപകരേയും കുട്ടികളേയും ആദരിക്കൽ, കവിയരങ്ങ്, പാമ്പുകളെകുറിച്ചുള്ള ബോധവത്കരണ ക്ലാസ്, സ്നേഹവിരുന്ന്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. കൂട്ടായ്മാ പ്രസിഡന്റ് രഞ്ജിത് പി.ആർ. അദ്ധ്യക്ഷത വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, വിതുര പഞ്ചായത്തംഗം ജി.ഡി. ഷിബുരാജ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, വിതുര ഗവ. ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ, ചായം സുധാകരൻ, ശിവൻകുട്ടി, എസ്. അയ്യപ്പൻ, എസ്. ശ്രീനിവാസൻപിള്ള, പി. ജയകുമാർ, കെ. ശിവൻകുട്ടി, പി. അൽത്താഫ്, ബിജുവർഗീസ്, സതീദേവി, ചായം ധർമ്മരാജൻ, ഇ.പി. ജലാലുദ്ദീൻ മൗലവി, പട്ടാഴി ശ്രീകുമാർ, സനൽരാജ് എന്നിവർ പങ്കെടുത്തു.
സമ്മേളനത്തിൽ മികച്ച മാദ്ധ്യമപ്രവർത്തകനുള്ള പുരസ്കാരം നേടിയ കേരളകൗമുദി വിതുര ലേഖകൻ കെ. മണിലാലിനെ ആദിരിച്ചു. കൂട്ടായ്മാ പ്രസിഡന്റും,മലയടി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ എക്സൈസ് പ്രിവന്റീവ് ഒാഫീസർ മലയടി പി.ആർ. രഞ്ജിത് പൊന്നാടയും, കുടയും ആദരിച്ചു.