വർക്കല:ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ എണാറുവിളയിൽ ഗ്രാമപഞ്ചായത്തിന്റെയും മത്സ്യഫെഡിന്റെയും ക്ഷീരവികസന വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ആരംഭിച്ച മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനവും ആദ്യ വില്പനയും അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം അദ്ധ്യക്ഷത വഹിച്ചു.സുധീർ മോഹൻദാസ്, സതീഷ് ചന്ദ്രൻ, ബിജു നിധിൻ എന്നിവർ സംസാരിച്ചു. ശുദ്ധജല മത്സ്യങ്ങളായ തിലോപ്പിയ, ആവോലി മച്ചാൻ, മലേഷ്യൻവാള, അനബസ്, കല്ലേമുട്ടി തുടങ്ങിയ മത്സ്യ ഇനങ്ങളാണ് ഇവിടെയുളളത്.