മാറനല്ലൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അരുമാളൂർ മുസ്ലീം ജമാഅത്ത് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ റാലിയും പ്രതിരോധ സംഗമവവും സംഘടിപ്പിച്ചു. അരുമാളൂർ ജമാഅത്ത് പ്രസിഡന്റ് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഐ.ബി. സതീഷ് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. എൻ. വിൻസന്റ് എം.എൽ.എ, എൻ. ഭാസുരാംഗൻ, ഇമാം ഉവൈസ് അമാനി തോന്നയ്ക്കൽ, സുബിൻ ജോൺ മാത്യു, ഇമാമുമാരായ ഷംനാദ് സഖാഫി, സൽമാൻ ഖാസിമി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമാരായ പ്രൊഫ. സിദ്ദിക്കുൽ കബീർ, മൈദീൻകുഞ്ഞ്, ഷാനവാസ് എന്നിവർ പങ്കെടുത്തു.