തിരുവനന്തപുരം: ശംഖുംമുഖം രാജീവ് നഗറിൽ ഇടിഞ്ഞുതകർന്ന കുടിലിൽ കഴിയുന്ന നിർദ്ധന കുടുംബത്തിന് നഗരസഭ വീട് അനുവദിക്കാത്തത് തികഞ്ഞ നീതിനിഷേധമാണെന്നും അതിനാൽ കോൺഗ്രസ് വീട് നിർമ്മിച്ചു നൽകുമെന്നും വി.എസ്.ശിവകുമാർ എം.എൽ.എ അറിയിച്ചു. സ്ഥലം സന്ദർശിച്ച ശേഷമാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. സലീം, സഹോദരിമാരായ നബീസ ബീവി, സൈനബ എന്നിവരടങ്ങുന്ന കുടുംബം കടുത്ത ദുരിതത്തിലാണ്. മാനസികരോഗിയായ സൈനബയെ മണക്കാട് ആനന്ദനിലയത്തിലെ വൃദ്ധസദനത്തിലേക്ക് മാറ്റി. കാൻസർ രോഗിയായ സലീം കണ്ണാന്തുറ പള്ളിക്ക് സമീപം ഭിക്ഷയാചിച്ചാണ് കുടുംബം പുലർത്തുന്നത്.