കല്ലമ്പലം: കല്ലമ്പലം ശ്രീ അരബിന്ദോ പബ്ലിക് സ്കൂളിന്റെ 13-ാമത് വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാലനടൻ സ്വരാജ് ഗ്രാമിക, ചെയർമാൻ ജി.സുരേഷ്, പ്രിൻസിപ്പൽ ആർ.ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.