citu-march

തിരുവനന്തപുരം: കേരളത്തിന്റെ പരമ്പാരഗത വ്യവസായമായ കള്ള് ചെത്ത് മേഖലയെ സംരക്ഷിക്കുന്നതിന് നിലവിലെ അബ്ക്കാരി നയം പരിഷ്‌കരിച്ച് ടോഡി ബോർഡ് ഉടൻ രൂപീകരിക്കണമെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കേരള സംസ്ഥാന കള്ള് ചെത്ത്, വ്യവാസയ തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു.) ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറയറ്റ് ധർണ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ പ്രസിഡന്റ് ടി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. സുരേന്ദ്രൻ, ട്രഷറർ പി.എ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനികുമാർ, ഭാരവാഹികളായ എം. തങ്കച്ചൻ, എ.കെ. മാധവൻ, സി.കെ. ചന്ദ്രൻ, ജി. ഹരിദാസ്, പി.കെ. കുഞ്ഞുമോൻ, ഗാന്ധിപുരം നളിനകുമാർ, ജി. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ആശാൻ സ്വകയറിൽ നിന്ന് ആരംഭിച്ച മാർച്ചിന് പി.എ. മജീത്, ബിജുഗോപിനാഥൻ പി. സുനിൽകുമാർ, ജി. ബിനു എന്നിവർ നേത്യത്വം നൽകി.