പാലോട് : പഴയ കെ.എസ്.ആർ.ടി.സി പരിസരത്തും സമീപ പ്രദേശങ്ങളിലുമായി അലഞ്ഞു തിരിഞ്ഞു നടന്ന വൃദ്ധന് സാന്ത്വനമേകി പാലോട് ജനമൈത്രി പൊലീസ്. ചപ്പുചവറുകൾ ശേഖരിച്ചു നടന്ന മാനസിക രോഗിയായ ഊരും പേരും തിരിച്ചറിയാത്ത ഇയാളെ പൊലീസും നാട്ടുകാരും വ്യാപാരികളും ചേർന്ന് വട്ടപ്പാറ സെന്റ്. ഇഗ്നെഷ്യസ് ചാരിറ്റി സെന്ററിൽ എത്തിച്ച് തുടർ ചികിത്സക്കും താമസത്തിനുമുള്ള സൗകര്യവും ഒരുക്കി. പാലോട് സി.ഐ.സി. കെ. മനോജ്, ഗ്രേഡ് എസ്.ഐ. ഇർഷാദ്, എ.എസ്.ഐ. അജി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജ് കുമാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: തെരുവിൽ അലഞ്ഞ വൃദ്ധനെ പാലോട് ജനമൈത്രി പൊലീസും നാട്ടുകാരും ചേർന്ന് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നു.