തിരുവനന്തപുരം : പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഷാനവാസ് പോങ്ങനാട് രചിച്ച തന്റെ കാൻസർ അനുഭവങ്ങളുടെ കഥ പറയുന്ന 'ഉച്ചമരപ്പച്ച' എന്ന കൃതിയെക്കുറിച്ച് വക്കം മൗലവി ഫൗണ്ടേഷൻ റീഡേഴ്സ് ഫോറം ചർച്ച സംഘടിപ്പിക്കുന്നു. 23 ന് വൈകിട്ട് 3.30ന് തേക്കുംമൂട് വക്കം മൗലവി ഫൗണ്ടേഷൻ ഹാളിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ.തമ്പാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം ഡോ.കായംകുളം യൂനുസിന്റെ അദ്ധ്യക്ഷതയിൽ വി.വി. കുമാർ, എസ്.ആർ. ലാൽ, എസ്.കെ. സുരേഷ്, പഴവിള ശശി, ഡോ. ഒ.ജി.സജിത,ഷാനവാസ് പോങ്ങനാട് എന്നിവർ പങ്കെടുക്കും.