rajeesh-37

കൊറ്റംപള്ളി: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റംപള്ളി പുതിയവീട്ടിൽ രാമചന്ദ്രൻപിള്ളയുടെ മകൻ രാജേഷാണ് (37) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു അപകടം. വീടിനു സമീപമുള്ള ട്രാക്കിനോട് ചേർന്ന് അയൽവാസികളാണ് ജഡം കണ്ടത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മാതാവ്: രാധമ്മ .സഹോദരി: രാജി.