വിതുര: കോൺഗ്രസ് നേതാവും,പനയ്ക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ തൊളിക്കോട് എ.എം കാസിമിന്റെ ചരമ വാർഷികദിനാചരണം തൊളിക്കോട് ജംഗ്ഷനിൽ നടന്നു. ഡി.സി.സി മുൻ പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പി.പുഷ്പാംഗദൻ,ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക്അൻസർ,കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ,പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,എം.അൻവർ,എസ്.സഞ്ജയൻ, കെ.എൻ.അൻസർ,റമീസ്ഹുസൈൻ,തൊളിക്കോട് ഷംനാദ് എന്നിവർ പങ്കെടുത്തു.