കുഴിത്തുറ:കളിയിക്കാവിള ചെക്‌പോസ്റ്റിൽ വെടിയേറ്റ് മരിച്ച എ.എസ്.ഐ വിത്സന്റെ കുടുബത്തിന് കന്യാകുമാരി പൊലീസിന്റെ നേതൃത്വത്തിൽ 7ലക്ഷം രൂപ കൈമാറി. ഇന്നലെ വൈകിട്ട് 6 ന് കന്യാകുമാരി ജില്ലാ സൂപ്രണ്ട് ശ്രീനാഥ് വിത്സന്റെ വീട്ടിലെത്തി ഭാര്യക്ക് തുക കൈമാറി.കന്യാകുമാരി പൊലീസിന്റെ നേതൃത്വത്തിലാണ് തുക ശേഖരിച്ചത്. ചടങ്ങിൽ എ.ഡി.എസ്.പി വിജയഭാസ്കർ, തക്കല ഡി.എസ്.പി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.