പ്രാക്ടിക്കൽ
ബി.എസ് സി (ആന്വൽ സ്‌കീം)മേഴ്സിചാൻസ് ഡിസംബർ 2019 പരീക്ഷയുടെ കെമിസ്ട്രി മെയിൻ പ്രാക്ടിക്കൽ 29, 30, 31 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിൽ നടത്തും.
ഒന്നാം സെമസ്റ്റർ ബി.എ.എസ് ഹോട്ടൽ മാനേജ്‌മെന്റ്‌കോഴ്സ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 28 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ നാലാം സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (2017 അഡ്മിഷൻ) പരീക്ഷയുടെ 'ഡിസർട്ടേഷനും വൈവയും' ( PADCO 13), 'കോംപ്രിഹെൻസീവ് വൈവ' (PADCO14) പരീക്ഷകൾ 28, 30 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും.
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് (2017 അഡ്മിഷൻ) പരീക്ഷയുടെമേജർപ്രോജക്ട്, വൈവാവോസി, പ്രാക്ടിക്കൽ പരീക്ഷകൾ 28 മുതൽ ഫെബ്രുവരി 6 വരെ പാളയം വിദൂര വിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും.
പരീക്ഷാകേന്ദ്രം
വിദൂരവിദ്യാഭ്യാസകേന്ദ്രം ജനുവരി 10 മുതൽ ആരംഭിച്ച ഒന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം പരീക്ഷകളിൽ എം.ജികോളേജ് പരീക്ഷാകേന്ദ്രമായി പരീക്ഷ എഴുതിയവരിൽ എം.എസോഷ്യോളജി, എം.എ മലയാളം വിദ്യാർത്ഥികൾ സെന്റ്.സേവ്യേഴ്സ്‌കോളേജ്, തുമ്പയിലും എം.എ ഇംഗ്ലീഷ്, എം.എ ഹിന്ദി പരീക്ഷ എഴുതിയവർ വി.ടി.എം.എൻ.എസ്.എസ്‌കോളേജ് ധനുവച്ചപുരത്തും എം.എ എക്കണോമിക്സ്, എം.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷ എഴുതിയവർ എസ്.എൻകോളേജ്, ചെമ്പഴന്തിയിലുമായി ഫെബ്രുവരി 4 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകൾ എഴുതണം. മറ്റു വിഷയങ്ങൾക്ക് മാറ്റമില്ല. പരീക്ഷാകേന്ദ്രം മാറിയ വിദ്യാർത്ഥികൾക്ക് പഴയ ഹാൾടിക്കറ്റുമായി പുതിയ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതാം.
പരീക്ഷാഫലം
ബി.എസ് സി (ആന്വൽ സ്‌കീം) പാർട്ട് ഒന്ന്, രണ്ട്, മൂന്ന് സബ്സിഡിയറി സ്റ്റാറ്റിസ്റ്റിക്സ് ഏപ്രിൽ 2019 സെഷൻ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം. ഒക്‌ടോബർ 2019 സെഷൻ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടവർ (ഓൺലൈനായും ഓഫ്‌ലൈനായും) പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 1 വരെയും അപേക്ഷിക്കണം. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.