വിതുര:ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിച്ചു. ഗ്രന്ഥശാലാ ഹാളിൽ നടന്ന ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കാഞ്ഞിരംപാറ മോഹൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥഥശാലാ പ്രസിഡന്റ് ടി.വി.രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ, അഡ്വ.ബി.ആർ.എം ഷഫീ‌ർ, ഡോ.കെ.ഷിബു,എസ്.ബിനു,വി.പ്രസന്നകുമാർ,വി.ബിജുകുമാർ,കെ.രത്നാകരൻ എന്നിവർ പങ്കെടുത്തു.