panavoor

നെടുമങ്ങാട്: കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാനായി കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അക്ഷരനിറവ് പുസ്തക പ്രദർശനവും വില്പനയും നെടുമങ്ങാട് പനവൂർ പി.എച്ച്.എം.കെ.എം വി.എച്ച്.എസ്.എസിൽ നടന്നു.പനവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. കിഷോർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഒ.പി.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ മാനേജർ മുഹ്‌സിൻ പുസ്തക കിറ്റ് ഹെഡ്മിസ്ട്രസ് ഐ.ജി. പ്രേംകലയ്ക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. എഡിറ്റോറിയൽ അസിസ്റ്റന്റ് ഗായത്രി ദേവി.ജെ.എ,അദ്ധ്യാപകരായ അനിൽകുമാർ, ജയദേവി തുടങ്ങിയവർ പങ്കെടുത്തു.