vld-1

വെള്ളറട: രാവിലെ നടക്കാനിറങ്ങിയ ആൾ മോട്ടോർ ബൈക്കിടിച്ച് മരിച്ചു . മണ്ണാംകോണം മൊട്ടലുമൂട് സുനിൽ ഭവനിൽ പൊന്നയ്യൻ ( 75 )ആണ് മരിച്ചത്. ഇന്നലെ രാവിലെ 5 മണിക്കായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ആര്യങ്കോട് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു. ലീല ഭാര്യയും സുനിൽ, ഷിജിൻ എന്നിവർ മക്കളും സുനിത, അശ്വതി എന്നിവർ മരുമക്കളുമാണ്.