കിളിമാനൂർ: അകാലത്തിൽ പൊലിഞ്ഞ അഭിനവിന് സഹപാഠികളുടെയും കൂട്ടുകാരുടെയും അന്ത്യാഞ്ജലി. കിളിമാനൂർ പൊരുന്തമൺ ആശാ ഭവനിൽ ഷിജു - ആശാ ദമ്പതികളുടെ മകൻ അഭിനവിന് (13)യാത്രമൊഴിയേകാൻ നൂറു കണക്കിന് ആളുകളാണ് വീട്ടിൽ എത്തിയത്. കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിനെ വീട്ടിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കൈലിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട അഭിനവിന്റെ ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റിരുന്നു. ഇത് ദുരൂഹതയ്ക്കിടയാക്കി. എന്നാൽ പൊലീസ് സർജന്റെയും ,തഹസിൽദാരുടെയും മേൽനോട്ടത്തിൽ നടന്ന മൃതദേഹ പരിശോധനയിൽ, ദുരൂഹതയുള്ളതായി തെളിഞ്ഞില്ല. തൂങ്ങി മരണമാണന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.