തി​രുവനന്തപുരം : ഉള്ളൂർ നീരാഴി​ ദൈവപ്പുര വീട്ടി​ൽ പ്രവർത്തി​ക്കുന്ന വെള്ളാപ്പള്ളി​ സെന്ററി​ലേക്ക് എസ്.എൻ.ഡി​.പി​. യോഗം പോങ്ങുംമൂട് ശാഖ 10,000 രൂപ സംഭാവന നൽകി​. ശാഖാ ഹാളി​ൽ പ്രസി​ഡന്റ് ആർ. സുരേന്ദ്രന്റെ അദ്ധ്യക്ഷതയി​ൽ നടന്ന യോഗം യൂണി​യൻ വൈസ് പ്രസി​ഡന്റ് ചേന്തി​ അനി​ൽ ഉദ്ഘാടനം ചെയ്തു. യോഗത്തി​ൽ ആലുവി​ള അജി​ത്ത്, ശാഖാ സെക്രട്ടറി​ കെ. ഭഗീരഥൻ, എൻ. ആനന്ദരാജൻ, ജി​. സുരേന്ദ്രനാഥൻ, വി​. അനി​ൽകുമാർ എന്നി​വർ സംസാരി​ച്ചു. കെ.ജെ. അജി​ത് കുമാർ സ്വാഗതവും ഉണ്ണി​ക്കൃഷ്ണൻ നന്ദി​യും പറഞ്ഞു.