prasobh

കിളിമാനൂർ: കല്ലാറിൽ മുങ്ങി മരിച്ച ലണ്ടൻകാരനായ മലയാളിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ലണ്ടനിലുള്ള ബന്ധുക്കൾ നാട്ടിലെത്തിയശേഷം സംസ്കരിക്കും. കിളിമാനൂർ കക്കാക്കുന്ന് കൃഷ്ണാലാൻഡിൽ പ്രശോഭ് കുമാർ (54) ആണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം പൊൻമുടി കല്ലാറിൽ കുളിക്കവെ കയത്തിൽ മുങ്ങി മരിച്ചത്. രണ്ട് ദിവസം മുൻപാണ് പ്രശോഭ് കുമാർ ലണ്ടനിലെ രണ്ട് സുഹൃത്തുക്കളുമായി നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ നാട്ടിലുള്ള മറ്റ് സുഹൃത്തുക്കളുമായി ഇവർ പൊന്മുടിയിലേക്ക് പോകുകയും കല്ലാറിൽ കുളിക്കാൻ ഇറങ്ങുകയുമായിരുന്നു. കയത്തിൽ മുങ്ങിയ പ്രശോഭ് കുമാറിനെ നാട്ടുകാർ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വീണ. മക്കൾ: പ്രവീൺ,​ പ്രിയ.