നെടുമങ്ങാട് :നെടുമങ്ങാട് താലൂക്കിൽ അനധികൃതമായി മണ്ണ്,പാറ,മണൽ ഖനനവും കടത്തും തടയുന്നതിനായി സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചതായും ഡിസംബർ 6 മുതൽ ആരംഭിച്ച റെയ്ഡിൽ 37 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായും തഹസിൽദാർ അറിയിച്ചു. 7,31,617 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർ കൺട്രോൾ റൂമിൽ വിവരം അറിയിക്കണം.ഫോൺ : 0472 2802424.