sut

തിരുവനന്തപുരം: പട്ടം ബി.ആർ.ലൈഫ് എസ്.യു.ടി ആശുപത്രിയിൽ പ്രമുഖ വ്യവസായിയും ആശുപത്രി ചെയർമാനുമായ ബി.ആർ.ഷെട്ടി സന്ദർശനത്തിനെത്തി. ആശുപത്രിയിലെ വിവിധ വാർഡുകളിലെത്തി രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടെ വട്ടിയൂർക്കാവ് സ്വദേശി റാഫിക്ക് ആൺകുഞ്ഞ് ജനിച്ചതറിഞ്ഞ് കുടുംബാംഗങ്ങളെ നേരിൽ കണ്ട് അദ്ദേഹം സന്തോഷം പങ്കിട്ടു. തുടർന്ന് റാഫിയുടെ മക്കൾക്ക് സമ്മാനങ്ങളും നൽകി. വിവിധ വിഭാഗങ്ങളിലായി ജോലിനോക്കുന്ന ജീവനക്കാരുമായും അദ്ദേഹം ആശുപത്രിയുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.