ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഇരുപത് വാർഡിലേയും കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു.കരട് വോട്ടർ പട്ടിക പഞ്ചായത്ത് ഓഫീസ് വില്ലേജ് ഓഫീസ്,​നെയ്യാറ്റിൻകര താലൂക്ക് ഓഫീസ്,​നേമം ബ്ലോക്ക്,​ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് പരിശോധനക്ക് ലഭിക്കും.ആക്ഷേപങ്ങളും അപേക്ഷകളും 14 വരെ ഓൺലൈനായി സമർപ്പിക്കാം.