തിരുവനന്തപുരം: അവയവദാനം, അവയവം മാറ്റിവയ്ക്കൽ എന്നിവ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ട്രാൻസ്‌പ്ലാന്റ് അഡ്മിനിസ്‌ട്രേഷൻ' ഏകദിന അന്തർദേശീയ ശില്പശാല ഇന്ന് രാവിലെ 11 മണിക്ക് സ്റ്റാച്യു റസിഡൻസി ടവറിൽ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ.ഖോബ്രഗഡെ അദ്ധ്യക്ഷത വഹിക്കും.