തിരുവനന്തപുരം: ദ്വിദിന ദേശീയ ബാങ്ക് പണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരത്ത് എസ്. ബി. ഐ മെയിൻ ബ്രാഞ്ചിന് മുന്നിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. 31,ഫെബ്രുവരി 1 തീയതികളിലാണ് പണിമുടക്ക്. സുരേഷ് കുമാർ (എ.ഐ.ബി.ഇ.എ),ശ്രീനിവാസ്(ഐബോക്ക്),രജത്ത്(എൻ.സി.ബി.ഇ), വിനോദ് (എ.ഐ.ബി.ഒ.എ), വി. അനന്തകൃഷ്ണൻ(ബെഫി) എന്നിവർ സംസാരിച്ചു.