തി​രുവനന്തപുരം :തി​രുവനന്തപുരം പ്രവാസി​ കൂട്ടായ്മയുടെ നേതൃത്വത്തി​ൽ എം.ഗോവി​ന്ദൻ അനുസ്മരണവും പുരസ്കാര ദാനവും നടത്തും. നാളെ വൈകി​ട്ട് 4.30ന് പ്രസ് ക്ളബ് ഹാളി​ൽ പ്രശസ്ത സംവി​ധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.ഡി​.എഫ് സംസ്ഥാന സെക്രട്ടറി​ പി​.പി​.സുനീർ അദ്ധ്യക്ഷത വഹിക്കും.ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വെൺ​മ പ്രസി​ഡന്റും പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റുമായ ഡി​.പ്രേംരാജി​നാണ് പുരസ്കാരം നൽകുന്നത്.എ.പി​.അഹമ്മദ്, സുധീശ് രാഘവൻ എന്നി​വർ പരി​പാടി​യി​ൽ പങ്കെടുക്കും. പി​.സി​.വി​നോദ് സ്വാഗതവും അനീഷ് ദേവൻ നന്ദി​യും പറയും.