കോന്നി : നൂറ്റാണ്ടുകളായി വനത്തിൽ മാത്രം ആചരിച്ചുവരുന്ന അപൂർവ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇന്ന് നടക്കും
വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ആഴിപൂജ, വെള്ളംകുടി നിവേദ്യം ,കളരിപൂജ, കുംഭപ്പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവ ഉണ്ടാകും. 999 മലകളുടെ മൂല സ്ഥാനമാണ് കല്ലേലി കാവ്.
കാവ് മുഖ്യ ഊരാളി ഭാസ്‌കരൻ , വിനീത് ഊരാളി എന്നിവർ കർമ്മങ്ങൾക്കു ദീപനാളം പകരും .
ഇന്ന് രാത്രി 8 മമുതൽ ദ്രാവിഡ ആചാര അനുഷ്ഠാനത്തോടെ ചടങ്ങുകൾക്ക് ദീപം തെളിയും .