തിരുവനന്തപുരം : ഡോക്ടർമാർക്കായി ക്ഷേമപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിലിന്റെ ഓഫീസ് ആട്ടോമേഷൻ ഉദ്ഘാടനവും സ്മാർട്ട് കാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി.
നഗരസഭാ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഐ.പി. ബിനു അദ്ധ്യക്ഷത വഹിച്ചു. മോഡേൺ മെഡിസിൻ കൗൺസിൽ പ്രസിഡന്റ് റാണി ഭാസ്‌കരൻ, ഭാരതീയ ചികിത്സാസമ്പ്രദായ കൗൺസിൽ പ്രസിഡന്റ് പി. മാധവൻകുട്ടി വാര്യർ, ഹോമിയോപ്പതി കൗൺസിൽ പ്രസിഡന്റ് സി. സുന്ദരേശൻ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ എ. മുഹമ്മദ് ഹുസൈൻ എന്നിവർ സംസാരിച്ചു.