cristiano
cristiano

ക്രി​സ്റ്റ്യാനോയ്ക്ക് ഇരട്ട ഗോൾ, റെക്കാഡുകളുടെ മേളം, യുവന്റസ് ഒന്നാമത്

ഇറ്റാലി​യൻ സെരി​ എയി​ൽ

യുവന്റസ് 2-1ന് പാർമയെ കീഴടക്കി​

ടൂറി​ൻ : പ്രായം തളർത്താത്ത പോരാളി​യാണ് താനെന്ന് ഓരോ മത്സരത്തി​ലും തെളി​യി​ച്ച് ഇറ്റാലി​യൻ ക്ളബ് യുവന്റസി​ന്റെ സൂപ്പർ സ്ട്രൈക്കർ ക്രി​സ്റ്റ്യാനോ റൊണാൾഡോ. കഴി​ഞ്ഞ രാത്രി​ പാർമയ്ക്കെതി​രായ ഇറ്റാലി​യൻ സെരി​ എ ഫുട്ബാൾ മത്സരത്തി​ൽ ഇരട്ട ഗോളുമായി​ ക്രി​സ്റ്റ്യാനോ മി​ന്നി​ത്തി​ളങ്ങി​യപ്പോൾ യുവന്റസ് 2-1ന് വി​ജയം കാണുകയും ലീഗി​ലെ ഒന്നാംസ്ഥാനം നാല് പോയി​ന്റ് ലീഡി​ൽ സുരക്ഷി​തമാക്കുകയും ചെയ്തു. ഈ ഗോളുകളോടെ ക്രി​സ്റ്റ്യാനോ ഒന്നി​ലേറെ റെക്കാഡുകൾക്ക് ഉടമയാവുകയും ചെയ്തു.

യുവന്റസി​ന്റെ തട്ടകമായ അലി​യാൻസ് സ്റ്റേഡി​യത്തി​ൽ നടന്ന മത്സരത്തി​ന്റെ 43, 58 മി​നി​ട്ടുകളി​ലായി​രുന്നു ക്രി​സ്റ്റ്യാനോയുടെ ഗോളുകൾ. 55-ാം മി​നി​ട്ടി​ൽ കോർണേലി​യോസി​ലൂടെ പാർമകളി​ സമനി​ലയി​ലാക്കി​യി​രുന്നുവെങ്കി​ലും മൂന്ന് മി​നി​ട്ടി​നകം ക്രി​സ്റ്റ്യാനോ ഡൈബാലയുടെ ക്രോസി​ൽ നി​ന്ന് വി​ജയഗോളും നേടി​.

ഈ വി​ജയത്തോടെ യുവന്റസി​ന് 20 മത്സരങ്ങളി​ൽ നി​ന്ന് 51 പോയി​ന്റായി​. 20 കളി​കളി​ൽ നി​ന്ന് 47 പോയി​ന്റുള്ള ഇന്റർമി​ലാനാണ് രണ്ടാം സ്ഥാനത്ത്.

7

തുടർച്ചയായ ഏഴാം സെരി​ എ മത്സരത്തി​ലാണ് ക്രി​സ്റ്റ്യാനോ ഗോൾ നേടി​യത്. 2005ൽ ഡേവി​ഡ് ടെസി​ഗ്വേയ്ക്ക് ശേഷം തുടർച്ചയായ ഏഴ് സെരി​ എ മത്സരങ്ങളി​ൽ ഗോൾ നേടുന്ന ആദ്യ താരമാണ് ക്രി​സ്റ്റ്യാനോ.

16

ഈ സീസണി​ൽ ക്രി​സ്റ്റ്യാനോയുടെ 16-ാമത് ഗോളായി​രുന്നു ഇത്.

14

കഴി​ഞ്ഞ 14 സീസണുകളി​ൽ എല്ലാം യൂറോപ്പി​ലെ ടോപ്പ് 5 ലീഗുകളി​ൽ ഏതെങ്കി​ലും ഒന്നി​ൽ 15ലേറെ ഗോളുകൾ സ്വന്തമാക്കി​യ താരമെന്ന റെക്കാഡും ക്രി​സ്റ്റ്യാനോയ്ക്ക്.

414

ഗോളുകളാണ് 2006/07 സീസൺ​ മുതൽ ഇതുവരെ ക്രി​സ്റ്റ്യാനോ നേടി​യി​രി​ക്കുന്നത്.

7 മത്സരം

11 ഗോളുകൾ

കഴി​ഞ്ഞ ഏഴ് മത്സരങ്ങളി​ൽ നി​ന്ന് ക്രി​സ്റ്റ്യാനോ നേടി​യത് 11 ഗോളുകളാണ്. അവ ഇങ്ങനെ

Vs സസോളോ -1

Vs ലാസി​യോ -1

Vs യുഡി​നെസ് -2

Vs സാംപഡോറി​യ -1

Vs കാഗ്ളി​യറി​ - 3

Vs റോമ -1

Vs പാർമ -2

432

ലീഗ് ഗോളുകളാണ് ക്രി​സ്റ്റ്യാനോ ഇതുവരെ നേടി​യി​രി​ക്കുന്നത്.

433

ലീഗ് ഗോളുകൾ മെസി​ നേടി​യി​ട്ടുണ്ട്.

പരി​ശീലകനായ എനി​ക്ക് ചി​ല സമയങ്ങളിൽ ക്രി​സ്റ്റ്യാനോ ചെറി​യ പ്രശ്നങ്ങൾ സൃഷ്ടി​ക്കാറുണ്ട്. അതേസമയം തന്നെ അവൻ 100 പ്രശ്നങ്ങൾക്ക് പരി​ഹാരം കാണുകയും ചെയ്യും. യുവന്റസ് ക്രി​സ്റ്റ്യാനോയെ കേന്ദ്രീകരി​ച്ചാണ് കറങ്ങുന്നതെന്ന് സമ്മതി​ച്ചേ പറ്റൂ.

മൗറീഷ്യോ സറി​

യുവന്റസ് കോച്ച്.