തിരുവനന്തപുരം: മാർത്തോമ്മാ സഭയുടെ സോഷ്യോ പൊളിറ്റിക്കൽ കമ്മിഷന്റെ ആഭിമുഖ്യത്തിൽ നാളെ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രഭാഷണം സംഘടിപ്പിക്കും. മണ്ണന്തല ജെ.എം.എം സ്റ്റഡി സെന്ററിൽ വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ ഡോ.സനൽ മോഹൻ പ്രഭാഷണം നടത്തും. ബിഷപ്പ് എബ്രഹാം മാർ പൗലോസ് അദ്ധ്യക്ഷത വഹിക്കും.