പാറശാല: ദേശീയ പൗരത്വ ദേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി പാറശാല നിയോജക മണ്ഡലം കമ്മിറ്റി വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. പാറശാല നിന്നും ആരംഭിച്ച ജാഥ മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനിൽ നേതൃത്വം നൽകി. ജാഥയുടെ രണ്ടാം ദിവസം പനച്ചമൂട്ടിൽ സംസ്ഥാന കമ്മിറ്റിയംഗം നൂറനാട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ബിജു ബി.നായർ, ശ്രീകണ്ഠൻ, മണികണ്ഠൻ, കാർത്തികേയൻ, കൊല്ലയിൽ അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. മൂന്നാം ദിനത്തിൽ നടന്ന സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം നൂറനാട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് പ്രാന്ത സമ്പർക്ക പ്രമുഖ് കാ ഫാ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പാറശാല ബാലചന്ദ്രൻ, കൊല്ലയിൽ അജിത്, മഞ്ചവിളാകം കാർത്തികേയൻ, അരുവിയോട് സജി, അജയൻ, പ്രവീൺ, ഗോപൻ തുടങ്ങിയവർ സംസാരിച്ചു.