പാറശാല: ദേഹത്ത് ഓട്ടോ കയറ്റിറക്കിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യനാമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള സെന്തിൽറോയിയുടെ അമ്മ ചന്ദ്രിക ഡി.ജി.പി ക്ക് പരാതി നൽകി. പുതുവർഷ തലേന്ന് ഇഞ്ചിവിളയിൽ വച്ച് ഏഴ് പേരടങ്ങുന്ന ഗുണ്ടകൾ ചേർന്ന് സെന്തിൽറോയിയെ ക്രൂരമായി മർദ്ദിക്കുകയും ദേഹത്ത്കൂടെ ഓട്ടോ കയറ്റി ഇറക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് കേസിലെ മൂന്നാം പ്രതി പ്രതീപിനെ അടുത്ത ദിവസവും രണ്ടാം പ്രതി ഷിബിനെ രണ്ട് ദിവസം കഴിഞ്ഞും അറസ്റ്റ് ചെയ്തു. എങ്കിലും മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.