krishnakumar-

കുഴിത്തുറ: മാർത്താണ്ഡത്ത് വൃദ്ധനെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്ലസ്ടു വിദ്യാർത്ഥി ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. മാർത്താണ്ഡം ഉണ്ണാമലക്കട സ്വദേശി സെൽവരാജിനെ (65)കൊലപെടുത്തിയ കേസിലെ പ്രതികളായ കൃഷ്ണകുമാർ (30), ഒരു പ്ലസ്ടു വിദ്യാർത്ഥിയുമാണ് അറസ്റ്റിലായത്. മറ്റ് പ്രതികളായ ശിവകുമാർ, അശ്വിൻ എന്നിവർക്കുവേണ്ടി പൊലീസ് തെരച്ചിൽ ശക്തമാക്കി. ഞാറാഴ്ച് രാത്രി ആയിരുന്നു സംഭവം. സെൽവരാജ് വീടിന്റെ അടുത്തുള്ള പെരുംകുളത്തിൽ മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ അവിടെ എത്തിയ കൃഷ്ണകുമാറും കൂട്ടുകാരും തമ്മിൽ സെൽവരാജുമായി വാക്കേറ്റമുണ്ടാകുകയും പ്രതികൾ സെൽവരാജിനെ കൊലപ്പെടുത്തി മൃദദേഹം കുളത്തിൽ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപെടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിൽ കൃഷ്ണകുമാറിനെയും പ്ലസ്ടു വിദ്യാർത്ഥിയെയും മാർത്താണ്ഡം എസ്.ഐ ശിവശങ്കറിന്റെ നേതൃതത്തിലുള്ള ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരുന്നു. സെൽവകുമാറിന്റെ ഭാര്യ: വസന്തകുമാരി, മക്കൾ: ബിജു, സോജാ, അനീഷ.