തിരുവനന്തപുരം: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സി(എൻ.എഫ്.പി.ആർ)ന്റെ 10-ാം സംസ്ഥാന സമ്മേളനം തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ഒ. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനനം ചെയ്തു. സംഘടനാ ചെയർമാൻ പ്രദീപൻ മാലോത്ത് അദ്ധ്യക്ഷനായി. സമ്മേളനത്തിന്റെ ഭാഗമായി 'ഭരണഘടനാ മൂല്യങ്ങൾ' എന്ന വിഷയത്തിലുള്ള സെമിനാർ ശശി തരൂർ എം.പിയും 'മാദ്ധ്യമങ്ങളും മനുഷ്യാവകാശവും' എന്ന സെമിനാർ വി.എസ്. ശിവകുമാർ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. എം. വിൻസെന്റ് എം.എൽ.എ, എം.എം.ഹസ്സൻ, ജോ‌ർജ്ജ് ഓണക്കൂർ, എൻ.എഫ്.പി.ആർ ദേശീയ പ്രസിഡന്റ് പ്രകാശ് പി. തോമസ് തുടങ്ങിയവ‌ർ സംബന്ധിച്ചു.