കടയ്ക്കാവൂർ: തങ്കശേരി ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സീസൺ കപ്പ് 2020 ഫൈനലിൽ എഫ്.സി അഞ്ചുതെങ്ങ് റിയൽ പോർട്ട് പള്ളിത്തോട്ടത്തെ 3-1ന് പരാജയപ്പെടുത്തി ജേതാക്കളായി. മത്സരം തങ്കശേരി ഇടവക വികാരി ഫാ. ഫ്രാങ്ക്‌ളിൻ ഉത്ഘാടനം ചെയ്തു.വിജയികൾക്ക് കളക്ടർ ബി.അബ്ദുൽ നാസർ സമ്മാനം വിതരണം ചെയ്തു.ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ചന്തു,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്,തങ്കശേരി മുൻ കൗൺസിലർ സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു.