തിരുവനന്തപുരം:മലിനജലം കടത്തിയ സംഭവത്തിൽ മലിനജലം വിതരണം ചെയ്ത തിരുവല്ലത്തിന് അടുത്തുള്ള വയലിലെ കിണർ മേയർ കെ.ശ്രീകുമാർ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി ബിനു,ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ സന്ദർശിച്ചു.കിണറിലെ ജലത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു.ഫെബ്രുവരി ഒന്നു മുതൽ നഗരസഭയുടെ ലൈസൻസുള്ള കുടിവെള്ള ടാങ്കറുകൾക്ക് മാത്രമേ വിതരണം ചെയ്യുവാനുള്ള അനുമതിയുള്ളൂ.ഇത്തരം ടാങ്കറുകളിൽ ജി.പി.എസ് സംവിധാനവും ശുചിത്വവും ഉറപ്പുവരുത്തും.വരുംദിവസങ്ങളിൽ മലിനജലം കടത്തുന്നത് തടയാൻ പരിശോധന കർശനമാക്കുമെന്നും മേയർ അറിയിച്ചു.