gk

1. അക്ബരാസ് 'ലാത്തിക്ളബ്" എന്നിവയ്ക്ക് രൂപം നൽകിയ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവ്?

ബാലഗംഗാധര തിലകൻ

2. ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി (സ്വതന്ത്രഭരണം) നശിപ്പിക്കുകയില്ലയെന്ന് അനുയായികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ വിപ്ളവകാരി ?

ഝാൻസി റാണി

3. രക്തത്തിലും വർണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ളീഷുകാരുമായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം" - ആരുടേതാണ് ഈ വാക്കുകൾ?

മെക്കാളെ പ്രഭു

4. നാഷണൽ തെർമൽ പവർ കോർപറേഷന്റെ ആസ്ഥാനം?

ന്യൂഡൽഹി

5. കർണാടകത്തിലെ കാപ്പി കൃഷിക്ക് അനുയോജ്യമായ ഉഷ്ണമേഖലാ വാതം?

ചെറി ബ്ളോസം

6. ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന ഇന്ത്യൻ ഭൂവിഭാഗം?

ഉപദ്വീപീയ പീഠഭൂമി

7. കറൻസിരഹിത പണമിടപാടുകൾക്ക് വേണ്ടിയുള്ള ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പർ?

14444.

8. ഭാരത് നിർമ്മാൺ ആരംഭിച്ച പ്രധാനമന്ത്രി?

ഡോ. മൻമോഹൻസിംഗ്

9. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നിരാഹാര വ്രതമനുഷ്ഠിച്ച് സമരം നടത്തിയ വനിത?

ഇറോം ശർമ്മിള

10. പഞ്ചാബിലെ ഭൂവുടമകളുടെ താത്പര്യ സംരക്ഷണത്തിനായി രൂപം നൽകിയ പാർട്ടി?

യൂണിയനിസ്റ്റ് പാർട്ടി

11. ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ച് പ്രവർത്തിച്ച കാലയളവ് ?

നിസഹകരണ സമരം

12. മുഴുവൻ പാർലമെന്റ് അംഗങ്ങളും അവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമത്തെ ദത്തെടുത്ത് മാതൃകാ ഗ്രാമമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി?

സൻസദ് ആദർശ് ഗ്രാമയോജന

13. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ സ്ഥാപിതമായ വർഷം?

1851

14. സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്വറൽ ഹിസ്റ്ററി എവിടെയാണ്?

കോയമ്പത്തൂർ

15. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം?

ആസ്ട്രോസാറ്റ്

16. ലോക പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്ന് സ്ഥാനം പിടിച്ച ആദ്യത്തെ മിക്സഡ് ഹെറിറ്റേജ് സൈറ്റ് ?

കാഞ്ചൻജംഗ നാഷണൽ പാർക്ക്

17. ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഭക്രാംനഗൽ കനാൽ പ്രോജക്ട് ആരംഭിച്ചത്?

ഒന്നാമത്തെ

18.ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഗോത്രവർഗ കലാപം?

സാന്താൾ കലാപം

19. എസ്സാർ ഓയിൽസിന്റെ ആസ്ഥാനം‌?

മുംബയ്

20. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വികസിപ്പിച്ച ഉപഗ്രഹമേത്?

ജി സാറ്റ്.