കിളിമാനൂർ:കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) ജില്ലാസമ്മേളനം ഇന്നും നാളെ കിളിമാനൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്ന് വൈകിട്ട് 4ന് ഘോഷയാത്രയോടെ സമ്മേളനത്തിന് തുടക്കമാകും. വൈകിട്ട് 5ന് കിളിമാനൂർ ടൗണിലെ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാന്റ് മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ജയദേവൻ മാസ്റ്റർ പാലിയേറ്റീവ് കെയർ സൊസൈറ്റിക്കുള്ള സഹായധനം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ അഡ്വ. മടവൂർ അനിൽ ഡി.കെ.മുരളി എം .എൽ .എയിൽ നിന്ന് ഏറ്റുവാങ്ങും.കൃഷ്ണൻകുട്ടി മടവൂർ,മിഥിലാജ്,രാജീവ്,അരുൺ പുളിമാത്ത് എന്നിവരെ ആദരിക്കും.നാളെ രാവിലെ 9 മുതൽ കിളിമാനൂർ ശ്രീലക്ഷ്മി ആഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാജൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് കമാൽകുട്ടി അദ്ധ്യക്ഷത വഹിക്കും.ജില്ലയിലെ 7 സോണുകളിൽ നിന്നായി 200 പ്രതിനിധികൾ പ്രതിനിധിസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ജ്യോതികുമാർ,ജില്ലാ പ്രസിഡന്റ് കമാൽകുട്ടി,ജില്ലാ സെക്രട്ടറി ജയകുമാർ,ട്രഷറർ ബിജുകുമാർ,ഹരികുമാർ,സജിത് രാജ് തുടങ്ങിയവർ സംസാരിച്ചു.