കല്ലമ്പലം: ഞാറയിൽകോണം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പൗരത്വ നിയമബോധവത്കരണവും, പ്രതിഷേധസംഗമവും സംഘടിപ്പിച്ചു. എൻ.ആർ.സിയും പൗരത്വ ഭേദഗതി നിയമവും റദ്ദാക്കുന്നതുവരെ ഇന്ത്യയുടെ തെരുവോരങ്ങളിലും കലാലയങ്ങളിലും പ്രക്ഷോഭങ്ങൾ ഉയർന്നുകൊണ്ടിരിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച്‌ ബ്രാഹ്മണസമൂഹത്തിന് മാത്രം മേൽകോയ്മയുള്ള ഒരു വ്യവസ്ഥിതി കൊണ്ടുവരാനുള്ള സംഘപരിവാർ ശ്രമം ഹൈന്ദവസമൂഹത്തിലെ മറ്റ് വിഭാഗങ്ങൾക്കും തിരിച്ചടിയായിതീരുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് പ്രസിഡന്റ് നസീർ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ഇമാം സലാഹുദ്ദീൻ മൗലവി സ്വാഗതവും സെക്രട്ടറി സവാദ് ഞാറയിൽകോണം നന്ദിയും പറഞ്ഞു.