ബാലരാമപുരം: നരുവാമൂട് മൈത്രി റസിഡന്റ്സ് അസോസിയേഷൻ വാർഷികം നരുവാമൂട് പൊലീസ് സ്റ്റേഷൻ സി.ആർ.ഒ ജോയി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് സെൽവമണി അദ്ധ്യക്ഷത വഹിച്ചു.അവതാരക വീണാനായർ മുഖ്യാതിഥിയായിരുന്നു.പള്ളിച്ചൽ വില്ലേജ് ഓഫീസർ ആൽബി ജോർജ്ജ്, ഡോ.നിഷ, കെ.എസ്.ഇ.ബി ജീവനക്കാരൻ ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു.ജോയ് പോൾ സ്വാഗതവും എസ്.ധർമ്മൻ നന്ദിയും പറഞ്ഞു.ഭാരവാഹികളായി എം.സെൽവമണി (പ്രസിഡന്റ് ),ജെ.ടി.ജയൻ (വൈസ് പ്രസിഡന്റ് ),ആർ.എം.നായർ (സെക്രട്ടറി ),വി.സതീഷ് കുമാർ (ജോയിന്റ് സെക്രട്ടറി ), ജോയ് പോൾ (ഖജാൻജി),കൺവീനർ (ജെറാൾഡ്),രാജൻ ആശാരി (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.