general

ബാലരാമപുരം: ആരും തുണയില്ലാതെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധനെ ബാലരാമപുരം ജനമൈത്രി പൊലീസ് സിസിലിപുരം പുനർജനി പുനരധിവാസകേന്ദ്രത്തിന് കൈമാറി. ഐത്തിയൂർ തോപ്പിൽ വീട്ടിൽ എസ്. ദാസി(75)​നെയാണ് പുനർജനി ഏറ്റെടുത്തത്. ആരും തുണയില്ലാതെ കടവരാന്തകളിലായിരുന്നു വൃദ്ധന്റെ അന്തിയുറക്കം. ഭക്ഷണവും താമസവും വെല്ലുവിളിയായതോടെ ബാലരാമപുരം സി.ഐ ജി. ബിനുവിന്റെ നിർദ്ദേശപ്രകാരം പി.ആർ.ഒ എ.വി. സജീവ്,​ സീനിയർ സിറ്റിസൺ ചെയർമാൻ ബാലരാമപുരം അൽഫോൺസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ സിസിലിപുരത്ത് പുനർജനി സേവാ കേന്ദ്രം പ്രസിഡന്റ് ഷാസോമസുന്ദരത്തിന് കൈമാറുകയായിരുന്നു. താമസവും ഭക്ഷണവും വസ്ത്രവും മറ്റ് ആരോഗ്യപരിപാലന ചികിത്സയും ലഭ്യമാക്കുമെന്ന് ഷാ സോമസുന്ദരം അറിയിച്ചു. ഇതോടെ ബാലരാമപുരം കേന്ദ്രീകരിച്ച് ഉപേക്ഷിക്കപ്പെട്ട ഇരുപതോളം വൃദ്ധരുടെ സംരക്ഷണ ചുമതലയാണ് പുനർജനി ഏറ്റെടുത്തത്.