plavara-road

പാലോട്: നന്ദിയോട് കൊച്ചുതാന്നിമൂട് മുതൽ പ്ലാവറ പമ്പ് വരെയുള്ള റോഡിലെ വികസനത്തിന്റെ പേരിൽ പ്രദേശവാസികളും വഴിയാത്രക്കാരു ദുരിതം അനുഭവിക്കുകയാണ്. ഏകദേശം നാല് മാസത്തോളമായി നടക്കുന്ന റോഡ് പണി കാരണം പടരുന്ന പൊടി ഇരുചക്ര വാഹനക്കാർക്കാണ് കൂടുതൽ അപകട ഭീക്ഷണിയുണ്ടാക്കുന്നത്. ലോറികളും ബസുകളുമുൾപ്പെടുന്ന വണ്ടികൾ വലിയ തോതിലാണ് പൊടി പടർത്തുന്നത്. കൂടാതെ രണ്ട് സ്കൂളുകളാണ് ഇതേ റോഡിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്നത്. ഈ പൊടി പടലങ്ങൾ ശ്വസിച്ച് കുട്ടികൾക്ക് ക്ലാസ്‌ റൂമിൽ ഇരിക്കേണ്ട അവസ്ഥയാണ്. പരാതികൾ പലതും ഉയർന്നിട്ടും ഇതുവരെ യാതോരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാരാകുന്നില്ലെന്നും പരാതിയുണ്ട്.