ചിറയിൻകീഴ്:കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡിഗ്രി,പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2019 മേയ് 31ന് രണ്ട് വർഷം പൂർത്തീകരിച്ച് വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്.കേരളത്തിലെ ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത ഫുൾടൈം കോഴ്സുകളിൽ ഡിഗ്രി,പി.ജി, പ്രൊഫഷണൽ കോഴ്സുകൾ,പോളിടെക്നിക്ക്,എൻജിനിയറിംഗ്,മെഡിസിൻ,അഗ്രികൾചർ,നഴ്സിംഗ്,പാരാമെഡിക്കൽ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം.ആബി ഇൻഷുറൻസിൽ അംഗമായിട്ടുള്ള കയർ തൊഴിലാളികളുടെ മക്കൾക്കുള്ള 9, 10, +1, +2, ഐ.ടി.ഐ കോഴ് സുകളിലേക്കുള്ള സ്കോളർഷിപ്പിന് ഇത് പ്രകാരം അപേക്ഷ നൽകേണ്ടതില്ല.എൽ.ഐ.സി അറിയിക്കുന്ന മുറയ്ക്ക് ഇവർ ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ മതിയാകും.ഫെബ്രുവരി 29 വരെ അപേക്ഷ സ്വീകരിക്കും.