കടയ്ക്കാവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് വേണ്ടി വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി പ്രാദേശിക തലത്തിൽ രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിച്ചു ചേർക്കുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്തിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം 24ന് ഉച്ചക്ക് 12ന് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ കൂടുമെന്ന് സെക്രട്ടറി അറിയിച്ചു.