വെഞ്ഞാറമൂട്: നിയോസ് ശ്രീ സർഗോത്സവം അസ്മയുടെ ആഭിമുഖ്യത്തിൽ 30ന് വെമ്പായം ഓക്സ്ഫോർഡ് മോഡൽ സ്കൂളിൽ നടക്കും. സർഗോത്സവത്തിന്റെ ഉദ്ഘാടനം രാവിലെ 8.30ന് ടി.പി സംഗീത് ഭദ്ര ദീപം തെളിയിച്ച് നിർവഹിക്കും. വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേനത്തിൽ പള്ളിക്കൽ നസീർ, വി. സുധൻ നായർ, അഡ്വ. സജിത് കുമാർ, വി.എ. പ്രദീപ്, അബ്ദൽ ലത്തീഫ്, ജനാബ് നാസ ദുദീൻ, രാധാദേവി തുങ്ങിയവർ പങ്കെടുക്കും. മൂന്ന് വേദികളിലായി അഞ്ഞൂറിൽ പരം വിദ്യാത്ഥി വിദ്യാത്ഥിനികൾ മാറ്റുരയ്ക്കും.