വെഞ്ഞാറമൂട്: അബാക്കസ് ഇൻസ്റ്റിറ്റ്യൂഷന്റെ ആഭിമുഖ്യത്തിൽ കിളിമാനൂർ എം.ജി.എം സ്കൂളിൽ സംഘടിപ്പിച്ച സൂപ്പർ ചാമ്പ്യൻ ഷിപ്പ് പരീക്ഷയും സമ്മാനവിതരണവും ഡോ.ജോർജ്ജ് ഓണക്കൂർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഐ.ഡി.എസ് അബാക്കസിന്റെ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ 34 സ്കൂളുകളിൽ നടത്തിയ അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷയിൽ വിജയിച്ച 267 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സൂപ്പർ ചാമ്പ്യൻഷിപ്പ് പരീക്ഷ നടത്തിയത്. അബാക്കസ് എം.ഡി സോണിയ നായർ അദ്ധ്യക്ഷയായിരുന്നു. ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ബീനജേക്കബ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ നഗരൂർ പൊലീസ് സബ് ഇൻസ്പെക്ടർ എം.സാഹിൽ, എം.ജി.എം സ്കൂൾ ഡയറക്‌ടർ എസ്.വിജയകുമാർ, അഡ്മിനിസ്ട്രേഷൻ മാനേജർ സുനിൽകുമാർ, ശാലിനിഭവൻ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനില മരിയ, ഹോളിഫാമിലി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി വാഴകാട് , ശാന്തിനികേതൻ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അജി എ. റഷിദ്, എ.ജി. പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മേരിക്കുട്ടി ജോസ് തുടങ്ങിയവർ പങ്കെടുത്തു.